പാക് അനുകൂല മുദ്രവാക്യം വിളിച്ച സമാജ്‌വാദി പാര്‍ട്ടി നേതാവ് അറസ്റ്റില്‍

single-img
30 June 2014

Pakistan_Flag_Generic_240പാക്കിസ്ഥാനു അനുകൂലമായി മുദ്രാവാക്യം വിളിക്കുകയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ സംസാരിക്കുകയും ചെയ്ത സമാജ്‌വാദി പാര്‍ട്ടി നേതാവ് മെഹ്മൂദ് അലാമിനെ പോലീസ് അറസ്റ്റു ചെയ്തു. ഉത്തര്‍പ്രദേശിലെ ഷംലി ജില്ലയില്‍ മീററ്റ്-കമാല്‍ ദേശീയ പാതയില്‍ വാഹനങ്ങള്‍ തടഞ്ഞു നിര്‍ത്തി പണം പിരിക്കുന്നതു പോലീസ് തടഞ്ഞതാണ് ജിംഖാന സ്വദേശിയായ അലാമിനെ പ്രകോപിപ്പിച്ചത്.

പാക് അനുകൂല മുദ്രാവാക്യങ്ങളുമായി അലാം പോലീസിന്റെ കൃത്യനിര്‍വഹണത്തെ തടസപ്പെടുത്തുകയായിരുന്നു. ആറോളം പോലീസുകാര്‍ ചേര്‍ന്നു ബലപ്രയോഗത്തിലൂടെയാണ് കീഴടക്കിയത്.അലാം മദ്യലഹരിയിലായിരുന്നു എന്നു പോലീസ് ഇന്‍സ്‌പെക്ടര്‍ മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു.