പെട്രോളിനും ഡീസലിനും വില വര്‍ധിപ്പിച്ചു

single-img
30 June 2014

download (16)പെട്രോളിനും ഡീസലിനും വില വര്‍ധിപ്പിച്ചു. പെട്രോളിന് ഒരു രൂപ 69 പൈസയാണ് കൂട്ടിയത്. നികുതി ഉള്‍പ്പടെ വരുമ്പോള്‍ രണ്ട് രൂപയിലധികമാകും . ഡീസലിന് ലിറ്ററിന് 50 പൈസയും വര്‍ധിപ്പിച്ചു. എല്ലാ മാസവും 50 പൈസ വീതം വര്‍ധിപ്പിച്ചുവരുന്നതിന്റെ തുടര്‍ച്ചയായാണ് ഡീസല്‍ വില ഇന്ന് കൂട്ടിയത്. തിങ്കളാഴ്ച അര്‍ധരാത്രി പുതുക്കിയ വില പ്രാബല്യത്തില്‍ വരും.

 

അതേസമയം രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവാണ് പെട്രോള്‍ വില കൂട്ടാന്‍ കാരണമായി എണ്ണക്കമ്പനികള്‍ പറയുന്നത്. ഇറാക്ക് പ്രതിസന്ധിയെ തുടര്‍ന്ന് രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില വര്‍ധിച്ചിരുന്നു. ഇത് ഇന്ത്യയില്‍ പെട്രോളിയം ഉത്പന്നങ്ങളുടെ വില വര്‍ധനയ്ക്ക് വഴിവെക്കാതിരിക്കാന്‍ എക്‌സൈസ് തീരുവ കുറച്ചേക്കുമെന്ന് സൂചനയുണ്ടായിരുന്നു.