മലയാളികളെ തിരിച്ചെത്തിക്കാന്‍ ശ്രമം നടക്കുന്നുണെ്ടന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി

single-img
30 June 2014

oommen chandyആഭ്യന്തരകലാപത്തെതുടര്‍ന്ന് ഇറാക്കിലെ സംഘര്‍ഷാന്തരീക്ഷത്തില്‍ മലയാളികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാരുമായും ഇറാക്കിലെ ഇന്ത്യന്‍ എംബസിയുമായും തുടര്‍ച്ചയായി ബന്ധപ്പെട്ടു കൊണ്ടിരിക്കുകയാണെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇവരെ നാട്ടിലെത്തിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ ആരായുന്നുണെ്ടന്നും അദ്ദേഹം കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഇറാക്കിലെ വടക്കന്‍ മേഖലയിലാണു പ്രശ്‌നങ്ങളുള്ളത്. ദക്ഷിണമേഖലയിലുള്ളവര്‍ സുരക്ഷിതരാണ്. വടക്കന്‍ മേഖലയിലെ മലയാളികളെ നാട്ടിലെത്തിക്കുന്നതിനു എംബസിയുമായി ബന്ധപ്പെട്ടു ശ്രമങ്ങള്‍ നടത്തിയെങ്കിലും അതിനുള്ള അന്തരീക്ഷമല്ല ഇപ്പോഴവിടെ. റോഡ് മാര്‍ഗമോ ഹെലികോപ്റ്റര്‍ വഴിയോ ഇവരെ വിമാനത്താവളത്തില്‍ എത്തിക്കാനുള്ള സാധ്യതകള്‍ അന്വേഷിച്ചിരുന്നെങ്കിലും അതു ചിലപ്പോള്‍ അപകടമായേക്കുമെന്ന ആശങ്കയുണ്ട്. ഇവരെ ഏതെങ്കിലും വിധത്തില്‍ ഇറാക്കിന്റെ അതിര്‍ത്തിയില്‍ എത്തിക്കുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ എംബസിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രശ്‌നബാധിത പ്രദേശങ്ങളിലുള്ള മലയാളികള്‍ക്കു ഭക്ഷണവും വെള്ളവും ഉറപ്പാക്കിയിട്ടുണെ്ടന്നും മുഖ്യമന്ത്രി അറിയിച്ചു.