മുല്ലപ്പെരിയാർ കേസ്: കേരളം സുപ്രീംകോടതിയിൽ പുന:പരിശോധന ഹർജി നൽകി

single-img
30 June 2014

download (12)മുല്ലപ്പെരിയാർ ഡാമിന്റെ ജലനിരപ്പ് 142 അടിയായി ഉയർത്താൻ അനുമതി നൽകിയ വിധി പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേരളം സുപ്രീംകോടതിയിൽ പുന:പരിശോധന ഹർജി നൽകി.

 

ഡാം സുരക്ഷ സംബന്ധിച്ച ഉന്നതാധികാര റിപ്പോർട്ട് മാത്രമാണ് സുപ്രീംകോടതി പരിഗണിച്ചത് എന്ന് കേരളം ഹർജിയിൽ ചൂണ്ടിക്കാട്ടി. . അണക്കെട്ടിലെ പരമാവധി വെള്ളപ്പൊക്ക സാദ്ധ്യത കോടതി പരിഗണിച്ചല്ല. 1886ലെ ജലം പങ്കുവെയ്ക്കല്‍ കരാര്‍ നിലനിൽക്കുന്നതല്ലെന്നും കരാറിന് നിയമസാധുതയില്ലെന്നും ഹർജിയില്‍ കേരളം ചൂണ്ടിക്കാട്ടി.