പശ്ചിമബംഗാള്‍ ഗവര്‍ണര്‍ എം.കെ. നാരായണന്‍ രാജിവെച്ചു

single-img
30 June 2014

governorപശ്ചിമബംഗാള്‍ ഗവര്‍ണര്‍ സ്ഥാനം എം.കെ. നാരായണന്‍ രാജിവെച്ചു. രാജിക്കത്ത് ഉടന്‍തന്നെ രാഷ്ട്രപതിക്കു കൈമാറി. യുപിഎ സര്‍ക്കാര്‍ നിയമിച്ച ഗവര്‍ണര്‍മാര്‍ രാജിവച്ചൊഴിയണമെന്ന് ബിജെപി സര്‍ക്കാര്‍ നിര്‍ദേശം നല്കിയിരുന്നു. എന്നാല്‍, എം.കെ. നാരായണനും കേരളാ ഗവര്‍ണര്‍ ഷീല ദീക്ഷിതുമടക്കമുള്ള ഗവര്‍ണര്‍മാര്‍ രാജിക്കു വഴങ്ങിയിരുന്നില്ല. അതേസമയം, അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് ഹെലികോപ്ടര്‍ ഇടപാടുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച അദ്ദേഹത്തെ സിബിഐ ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് രാജിവയ്ക്കാന്‍ എം.കെ. നാരായണന്‍ തീരുമാനിച്ചത്. കേസില്‍ സാക്ഷിയാക്കിയാണ് അദ്ദേഹത്തെ ചോദ്യംചെയ്തത്,