സത്യവാങ്മൂലത്തിന് മറുപടി നല്‍കാന്‍ സമയം വേണമെന്ന് കര്‍ണ്ണാടക സര്‍ക്കാരിന്റെ ആവശ്യം; മദനിയുടെ ജാമ്യപേക്ഷ പരിഗണിക്കല്‍ മാറ്റിവെച്ചു

single-img
30 June 2014

madani-case.transfer_സുപ്രീംകോടതി, പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മദനിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് രണ്ടാഴ്ചത്തേക്ക് മാറ്റിവെച്ചു. മദനി സമര്‍പ്പിച്ച സത്യവാംങ്മൂലത്തിന് മറുപടി നല്‍കാന്‍ കൂടുതല്‍ സമയം വേണമെന്ന കര്‍ണാടക സര്‍ക്കാരിന്റെ ആവശ്യം പരിഗണിച്ചാണ് കേസ് മാറ്റിവെച്ചത്.

സര്‍ക്കാര്‍ തനിക്ക് ചികിത്സ ഉറപ്പുവരുത്താനുള്ള കോടതി ഉത്തരവ് കര്‍ണാടക ലംഘിച്ചുവെന്നാണ് സത്യവാംങ്മൂലത്തില്‍ മദനി ചൂണ്ടിക്കാട്ടുന്നത്. ഈ സാഹചര്യത്തില്‍ സ്വന്തം നിലയ്ക്ക് ചികിത്സ നടത്താന്‍ ജാമ്യം നല്‍കണമെന്നും മദനി കോടതിയില്‍ ആവശ്യപ്പെട്ടു. മദനിക്ക് വേണ്ടി അഭിഭാഷകനായ പ്രശാന്ത് ഭൂഷണാണ് കോടതിയില്‍ ഹാജരായത്.