ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ചൈനയും; ലഡാക്കിലെ പാംഗോംഗ് തടാകത്തിലൂടെ നുഴഞ്ഞുകയറാന്‍ ചൈനീസ് സേനയുടെ ശ്രമിച്ചു

single-img
30 June 2014

Frozen_Pangong_Lakeജമ്മു-കാഷ്മീരിലെ ഇന്ത്യ-ചൈന അതിര്‍ത്തിയായ ലഡാക്കിലെ പാംഗോംഗ് തടാകത്തിലൂടെ ഇന്ത്യയിലേക്കു നുഴഞ്ഞു കയറാന്‍ ചൈനീസ് സൈന്യം ശ്രമിച്ചതായി റിപ്പോര്‍ട്ട്. പാംഗോംഗ് തടാകത്തിന്റെ ഉത്തര ദക്ഷിണ തീരങ്ങളില്‍ ചൈനീസ് സൈന്യം പട്രോളിംഗ് നടത്താറുണെ്ടങ്കിലും തടാകത്തിലൂടെ സഞ്ചരിക്കാറില്ല. ഈ പതിവാണു സൈന്യം തെറ്റിച്ചത്. ഉധംപൂര്‍ ഉത്തരമേഖല കമാന്‍ഡിലെ കേണല്‍ എസ്. ഗോസ്വാമിയാണ് ചൈനയുടെ നുഴഞ്ഞു കയറ്റം സ്ഥിരീകരിച്ചത്.

27 നാണു ജലമാര്‍ഗമുള്ള ചൈനയുടെ നുഴഞ്ഞുകയറ്റം ശ്രദ്ധയില്‍പ്പെട്ടത്. അപ്പോള്‍ത്തന്നെ നിയന്ത്രണ രേഖ ലംഘിച്ച വിവരം ഇന്ത്യന്‍ സൈന്യം ചൈനീസ് സൈന്യത്തെ അറിയിച്ചതിനെ തുടര്‍ന്ന് ചൈനീസ് സൈന്യം പിന്‍വാങ്ങുകയായിരുന്നു.

അബദ്ധത്തില്‍ നിയന്ത്രണ രേഖ ലംഘിക്കുകയായിരുന്നുവെന്നാണു ചൈനീസ് സൈന്യത്തിന്റെ വിശദീകരണം. റഡാര്‍, ജിപിഎസ് സംവിധാനങ്ങളോടു കൂടിയ ബോട്ടില്‍ 15 കമാന്‍ഡോകളടങ്ങിയ ചൈനീസ് സംഘമാണ് തടാകത്തിലൂടെ സഞ്ചരിക്കുകയായിരുന്നു. ചൈനയുടെ മാപ്പില്‍ പാംഗോംഗ് തടാകം ചൈനയുടെ ഭാഗമായാണു ചിത്രീകരിച്ചിരിക്കുന്നത്.