കോഴിക്കോട് ജില്ലയിൽ നാളെ ഹര്‍ത്താൽ

single-img
30 June 2014

download (13)യു.ഡി.എഫും ബി.ജെ.പിയും കോഴിക്കോട് ജില്ലയിൽ നാളെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. കോര്‍പറേഷന് മുന്നില്‍ നടത്തിവന്ന അഴിമതി വിരുദ്ധ പ്രചാരണ പരിപാടിക്ക് നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച് ആണ് ഹർത്താലിന് ആഹ്വാനം ചെയ്തത്.അതേസമയം വാഹനങ്ങള്‍ തടയില്ലെന്ന് ഹര്‍ത്താല്‍ അനുകൂലികള്‍ അറിയിച്ചു.
ആക്രമണത്തിൽ സാരമായി പരിക്കേറ്റ ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ.രഘുനാഥിനെ ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരാണ് ആക്രമണം നടത്തിയതെന്നാണ് ആരോപണം.