കേരളത്തിന്റെ അഭിമാനം ഹരിത വി കുമാര്‍ ഇനിമുതല്‍ കണ്ണൂര്‍ അസിസ്റ്റന്റ് കളക്ടര്‍ ട്രെയിനി

single-img
30 June 2014

Harithaകേരളത്തിന്റെ അഭിമാനം ഇന്ന് മുതല്‍ അസിസ്റ്റന്റ് കളക്ടര്‍ ട്രെയിനി ജേലിക്ക് പ്രവേശിക്കുന്നു. സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ ഹരിത വി കുമാര്‍ കണ്ണൂരിലാണ് അസിസ്റ്റന്റ് കളക്ടര്‍ ട്രെയിനിയായി ചുമതലയേല്‍ക്കുന്നത്. ചുമതലയേല്‍ക്കാന്‍ ഹരിത അച്ഛനോടൊപ്പമാണ് കണ്ണൂരിലെത്തിയിട്ടുള്ളത്.

സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടുന്ന ആദ്യ മലയാളി വനിതയായ ഹരിത ആഴ്ചകള്‍ നീണ്ടുനിന്ന മസൂര്‍ ട്രെയിനിംഗ് ക്യാമ്പിലെ പരിശീലനം കഴിഞ്ഞാണ് അസിസ്റ്റന്റ് കളക്ടര്‍ ടെയിനിയായി കണ്ണൂരിലെത്തിയത്. രാഷ്ട്രീയ സാമൂഹികപരമാ കാര്യങ്ങള്‍ വെച്ചു നോക്കുമ്പോള്‍ പരിശീലനത്തിന് കണ്ണൂര്‍ പോലെ ഇത്ര അനുയോജ്യമായ സ്ഥലം വേറെയില്ലെന്നും ഹരിത പറഞ്ഞു .കണ്ണൂരില്‍ ചുമതലയേറ്റ് രണ്ട് ദിവസം കഴിഞ്ഞ് വീണ്ടും തിരുവനന്തപുരത്തേക്ക് തന്നെ തിരിച്ചുപോകും. ഒരു മാസത്തെ പരിശീലനം അവിടെ ഐഎംജിയില്‍ പൂര്‍ത്തിയാക്കിയ ശേഷം തിരിച്ചെത്തുമെന്നും ഹരിത പറഞ്ഞു.