യുവാക്കൾ വിമാനത്താവളത്തിന്റെ മതിലിൽ കാർ ഇടിച്ചു കയറ്റി

single-img
30 June 2014

download (8)യുവാക്കൾ തിരുവനന്തപുരം വിമാനത്താവളത്തിന്റെ മതിലിൽ കാർ ഇടിച്ചു കയറ്റി. മദ്യലഹരിയിൽ ആയിരുന്നു യുവാക്കൾ . ഇന്നലെ രാത്രി 9.30നാണ് സംഭവം.ശംഖുംമുഖം കടപ്പുറത്ത് പോയ ശേഷം ഈഞ്ചയ്ക്കലേക്ക് വരികയായിരുന്ന മഹീന്ദ്ര എസ് .യു.വി കാർ ചാക്ക ഫയർ സ്റ്റേഷനുസമീപം മതിലിൽ ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇവർക്ക്‌ നിസാര പരിക്കേറ്റു.

 
ഫയർസ്റ്റേഷൻ ജീവനക്കാർ കാറിലുണ്ടായിരുന്നവരെ പുറത്തിറക്കിയ ശേഷം പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് എത്തിയപ്പോൾ സംസാരിക്കാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു യുവാക്കൾ.