ഈജിപ്ഷ്യന്‍ പ്രസിഡന്റിന്റെ വസതിക്കു സമീപമുണ്ടായ സ്‌ഫോടനത്തില്‍ പോലീസ് മേധാവി കൊല്ലപ്പെട്ടു

single-img
30 June 2014

egypt-mapഈജിപ്തിലെ കെയ്‌റോയില്‍ പ്രസിഡന്റിന്റെ കൊട്ടാരത്തിനു സമീപമുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ പോലീസ് കേണല്‍ കൊല്ലപ്പെട്ടു. ആറുപേര്‍ക്ക് പരിക്കേറ്റു.

രണ്ടു ബോംബുകളാണ് പൊട്ടിത്തെറിച്ചത്. ആദ്യത്തെ സ്‌ഫോടനത്തില്‍ തെരുവിലെ മൂന്നു ശുചീകരണ തൊഴിലാളികള്‍ക്കാണ് പരിക്കേറ്റത്. മറ്റൊരു ബോംബ് നിര്‍വീര്യമാക്കാനുള്ള ബോംബ് സ്‌ക്വാഡിന്റെ ശ്രമത്തിനിടെയാണ് രണ്ടാമത്തെ സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തില്‍ പോലീസ് കേണല്‍ കൊല്ലപ്പെടുകയും മൂന്നു പോലീസുകാര്‍ക്ക് പരിക്കേല്ക്കുകയും ചെയ്തു. സംഭവസമയം പ്രസിഡന്റ് അബ്‌ദെല്‍ ഫത്താ അല്‍-സിസി കൊട്ടാരത്തിലുണ്ടായിരുന്നു.