കൊച്ചിന്‍ ഹനീഫയുടെ മക്കളായ സഫയുടേയും മര്‍വയുടേയും പഠനച്ചിലവ് അമ്മ ഏറ്റെടുക്കും

single-img
30 June 2014

haneefaമലയാള സിനിമയുടെ അഭിവാജ്യ ഘടകമായിരുന്ന അന്തരിച്ച നടന്‍ കൊച്ചിന്‍ ഹനീഫയുടെ മക്കളായ സഫയുടെയും മര്‍വയുടെയും പഠനച്ചിലവ് സിനിമാ താരങ്ങളുടെ സംഘടന അമ്മ ഏറ്റെടുക്കും. ഹനീഫയുടെ മരണശേഷം കുടുംബത്തിന് ആശ്വാസം പകരുന്നതാണ് അമ്മയുടെ ഈ നടപടി.

വളരെ നാളുകളായി സിനിമയ്ക്കകത്തും പുറത്തും നിരവധിപേര്‍ ആവശയശപ്പടുന്ന കാര്യമാണ് അമ്മയുടെ ഇത്തവണത്തെ ജനറല്‍ബോഡി മീറ്റിങ്ങിലൂടെ പ്രാവര്‍ത്തികമായത്. മാത്രമല്ല സിനിമാ രംഗത്തുനിന്നു വിരമിച്ച അംഗങ്ങളായ 105 പേര്‍ക്കു പ്രതിമാസം 5,000 രൂപ പെന്‍ഷന്‍ നല്‍കുന്നതു തുടരാനും യോഗത്തില്‍ തീരുമാനമായിട്ടുണ്ട്.

വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന മലയാളത്തിന്റെ മഹാനടന്‍ ജഗതി ശ്രീകുമാറിനു ധനസഹായമായി അഞ്ചു ലക്ഷം രൂപ നല്‍കുമെന്നും അമ്മ അറിയിച്ചു. ട്വന്റിട്വന്റി സിനിമയുടെ ലാഭവിഹിതത്തില്‍നിന്നും വശത അനുഭവിക്കുന്ന നടീനടന്മാരെ സഹായിക്കാന്‍ ദിലീപ് നല്‍കിയ 25 ലക്ഷം രൂപയില്‍നിന്നാണ് ഈ തുക നല്‍കുന്നത്.

അമ്മയില്‍ അംഗത്വമെടുക്കുന്നതിനുള്ള ഫീസ് 30,500 രൂപയില്‍ നിന്നും 101000 രൂപയായി വര്‍ധിപ്പിച്ചിട്ടുണ്ട്.