“ഹോംലി മീല്‍സ്” എന്ന സിനിമയിൽ ശ്രിന്ദ അഷാബ് നായികയാവുന്നു

single-img
29 June 2014

download (6)ജവാന്‍ ഒഫ് വെള്ളിമല എന്ന സിനിമയ്ക്കു ശേഷം അനൂപ് കണ്ണൻ സംവിധാനം ചെയ്യുന്ന ഹോംലി മീല്‍സ് എന്ന സിനിമയിൽ ശ്രിന്ദ അഷാബ് നായികയാവുന്നു. ചിത്രത്തിൽ നന്ദിത എന്ന കഥാപാത്രത്തെയാണ് ശ്രിന്ദ അവതരിപ്പിക്കുന്നത്.

 

പുതുമുഖം വിപിന്‍ അറ്റ്‌ലിയാണ് ചിത്രത്തിൽ നായകനാവുന്നത്. കഥയും തിരക്കഥയുമൊരുക്കിയതും വിപിന്‍ തന്നെയാണ്. കൊച്ചിയാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ.

 

മനോജ് കെ ജയന്‍, കൈലാഷ്, നെടുമുടി, സുനില്‍ സുഖദ, മോളി കണ്ണമ്മാലി എന്നിവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തിലുണ്ട്. നേരത്തെ 22 ഫീമെയിൽ കോട്ടയം,​ തട്ടത്തിൻ മറയത്ത്,​ അന്നയും റസൂലും,​ 1983 തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായിരുന്നു ശ്രിന്ദ അഷാബ് .