ലിംഗ നിർണ്ണയം നടത്തിയ കുറ്റത്തിന് രണ്ട് ഡോക്ടർമാർ ഹരിയാനയിൽ അറസ്റ്റിലായി

single-img
29 June 2014

Crime-Pictureഗർഭിണികളായ സ്ത്രീകളിൽ ലിംഗ നിർണ്ണയം നടത്തിയ കുറ്റത്തിന് രണ്ട് ഡോക്ടർമാർ ഹരിയാനയിൽ അറസ്റ്റിലായി. മഹേന്ദർഗഡ് ജില്ലയിലും ഭിവാനി ജില്ലയിലുമാണ് ലിംഗ നിർണ്ണയ പരിശോധന നടത്തിവന്ന ഡോക്ടർമാർ പിടിയിലായത്. ആരോഗ്യ വകുപ്പ് സംസ്ഥാന വ്യാപകമായി ആശുപത്രികളിൽ നടത്തിയ റെയ്ഡിലാണ് ഇവർ പിടികൂടിയത്.വ്യാജ രോഗികളെ പരിശോധനാ കേന്ദ്രങ്ങളിലേക്ക് അയച്ച് ഡോക്ടർമാരെ അധികൃതർ കയ്യോടെ പിടികൂടുകയായിരുന്നു.