മിനിലോറിയില്‍ കടത്താന്‍ ശ്രമിച്ച 20 ലക്ഷം രൂപയോളം വിലമതിക്കുന്ന ലഹരിവസ്തുക്കള്‍ പിടികൂടി

single-img
29 June 2014

imagesമിനിലോറിയില്‍ കടത്താന്‍ ശ്രമിച്ച 20 ലക്ഷം രൂപയോളം വിലമതിക്കുന്ന ലഹരിവസ്തുക്കള്‍ പിടികൂടി. കന്നിമാരി എക്‌സൈസ് ചെക്‌പോസ്റ്റില്‍ വാഹനപരിശോധനക്കിടെ ആയിരുന്നു ലഹരിവസ്തുക്കള്‍ പിടികൂടിയത്.

 

വെള്ളിയാഴ്ച രാത്രി പത്തുമണിക്കാണ് സംഭവം. മിനിലോറിയില്‍ ചാരം നിറച്ച ചാക്കുകള്‍ക്കിടയില്‍ 34 ചാക്കുകളിലായാണ് ലഹരിവസ്തുക്കള്‍ ഒളിച്ചുകടത്താന്‍ ശ്രമിച്ചത്. 1,20,000 പാക്കറ്റുകളാണ് ചാക്കുകളിലുണ്ടായിരുന്നത്. 20 ലക്ഷം രൂപയോളം വിലമതിക്കുന്ന വിവിധ പേരുകളിലായുള്ള ലഹരിവസ്തുക്കളാണ് പിടിച്ചെടുത്തത്.

 

വാഹനത്തിലുണ്ടായിരുന്ന തമിഴ്‌നാട് സ്വദേശികളായ സുബ്ബയ്യന്‍, പ്രദീപ് എന്നിവരെ കസ്റ്റഡിയിലെടുത്തു. വാഹനവും പിടിച്ചെടുത്ത ലഹരിവസ്തുക്കളും ഭക്ഷ്യസുരക്ഷാവകുപ്പധികൃതര്‍ക്ക് കൈമാറി.