ബാറുകൾ തുറക്കുന്നത് സംബന്ധിച്ച് പരസ്യമായി അഭിപ്രായം പറയുന്നില്ല : വി എം സുധീരൻ

single-img
28 June 2014

downloadനിലവാരമില്ലാത്തതിന്റെ പേരിൽ പൂട്ടിയ 418 ബാറുകളെന്നല്ല ഒരു ബാറുകളും തുറക്കരുതെന്ന ജനാഭിപ്രായമാണുള്ളതെന്ന് വി എം സുധീരൻ . ബാറുകൾ തുറക്കുന്നത് സംബന്ധിച്ച് പരസ്യമായി അഭിപ്രായം പറയുന്നില്ല. ഇതു സംബന്ധിച്ച് പല തലങ്ങളിലായി ചർച്ചകൾ നടന്നു വരികയാണെന്നും സുധീരൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.

 

 

ബാറുകൾ തുറക്കരുതെന്ന് വ്യക്തമായ ജനാഭിപ്രായം ഉള്ളതിനാൽ തന്നെ അത് ശ്രദ്ധിക്കാതിരിക്കാനാവില്ല എന്നും ബാറുകൾ പൂട്ടിയിട്ടതിനെ തുടർന്ന് കേരളത്തിന്റെ സാമൂഹ്യ അന്തരീക്ഷത്തിൽ വന്ന മാറ്റങ്ങൾ കാണാതിരിക്കരുത് എന്നും സുധീരൻ പറഞ്ഞു.