സ്വകാര്യ മോട്ടോര്‍ തൊഴിലാളി സംഘടനകളുടെ പണിമുടക്ക് പിന്‍വലിച്ചു

single-img
28 June 2014

lസ്വകാര്യ മോട്ടോര്‍ തൊഴിലാളി സംഘടനകളുടെ ഏകോപന സമിതി ജൂലായ് ഒന്ന്, രണ്ട് തീയതികളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന പണിമുടക്ക് പിന്‍വലിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അധ്യക്ഷതയില്‍ നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്.

 

വാഹനനികുതി അഞ്ച് വര്‍ഷത്തേയ്ക്ക് ഒരുമിച്ച് അടയ്ക്കണമെന്ന വ്യവസ്ഥ പിന്‍വലിക്കും എന്നും നികുതി അതത് വര്‍ഷങ്ങളില്‍ സ്വീകരിക്കുന്ന പഴയരീതി തുടരും എന്നും ഒപ്പം വാഹനനികുതി വര്‍ധനയില്‍ കുറവുവരുത്തണമെന്ന ആവശ്യത്തിന്മേല്‍ നിയമസഭാ സബ്ജക്ട് കമ്മിറ്റിയില്‍ ചര്‍ച്ചചെയ്ത് തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

 

വാഹന നികുതിയടയ്ക്കുമ്പോള്‍ ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതില്ലെന്ന നിബന്ധന ഒഴിവാക്കും. അതേസമയം മോട്ടോര്‍ തൊഴിലാളി ക്ഷേമനിധിയിലെ അപാകങ്ങള്‍ പരിഹരിക്കുക, ആനുകൂല്യങ്ങള്‍ കാലോചിതമായി പരിഷ്‌ക്കരിക്കുക എന്നിവയുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ മോട്ടോര്‍ വാഹന വകുപ്പ് അടുത്തമാസം രണ്ടിന് തൊഴിലാളി സംഘടനകളുമായി ചര്‍ച്ച നടത്തും.