രാഹുല്‍ ഗാന്ധിക്ക് ഭരിക്കാനുള്ള ഗുണവിശേഷമില്ലെന്ന് ദിഗ്‌വിജയ് സിംഗ്

single-img
28 June 2014

download (1)രാഹുല്‍ ഗാന്ധിക്ക് ഭരിക്കാനുള്ള ഗുണവിശേഷമില്ലെന്ന് ദിഗ്‌വിജയ് സിംഗ്. അനീതിക്കെതിരെ പോരാടാനുള്ള ശേഷി മാത്രമാണ് കോണ്‍ഗ്രസ് ഉപാധ്യക്ഷനുള്ളതെന്നും ദിഗ്‌വിജയ് സിംഗ് പറഞ്ഞു. ലോക്‌സഭാ തിര‌ഞ്ഞെടുപ്പിൽ പാർട്ടിയെ നയിക്കുന്നതിനുള്ള ചുമതല രാഹുലിന് ഏറ്റെടുക്കാമായിരുന്നുവെന്നും ഒരു ഗോവൻ പ്രാദേശിക ചാനലിന് നൽകിയ അഭിമുഖത്തിൽ ദിഗ്‌വിജയ് പറഞ്ഞു.

 

 

സോണിയ ഗാന്ധിയുടേയും രാഹുലിന്റേയും നേതൃത്വ ശേഷിയില്ലായ്മയെക്കുറിച്ച് പാര്‍ട്ടിക്കകത്തും പുറത്തുംനിന്ന് വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെയാണ് ഗോവയില്‍ ദിഗ്‌വിജയ് സിംഗിന്റെ പുതിയ വിവാദ പരാമര്‍ശം.

 
രാഹുല്‍ അധികാരത്തിനു വേണ്ടിയല്ല, നീതിയ്ക്ക് വേണ്ടിയാണ് പോരാടുന്നതെന്ന് ഒടുവില്‍ ദിഗ്‌വിജയ് സിംഗ് വിശദീകരിച്ചു. രാഹുലും സോണിയ ഗാന്ധിയും അധികാരമോഹികളല്ലെന്നും ദിഗ് വിജയ് സിംഗ് വ്യക്തമാക്കി.അതേസമയം രാഹുൽ പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കാതിരുന്നതിനെയും സിംഗ് വിമർശിച്ചു