വിദ്യാഭ്യാസ മന്ത്രിയുടെ മണ്ഡലമായ തിരൂരങ്ങാടിയിലെ സര്‍ക്കാര്‍ സ്‌കൂളുകളിലെ ബ്ലാക് ബോര്‍ഡുകള്‍ ഇനിമുതല്‍ ഗ്രീന്‍ബോര്‍ഡുകള്‍; കണ്ണിന് കുളിര്‍മയേകാനെന്ന് വിശദീകരണം

single-img
28 June 2014

green-blank-blackboardവിദ്യാഭ്യാസ മേഖലയിലെ പുതിയ പരിഷ്‌കരണമായി സര്‍ക്കാര്‍ സ്‌കൂളുകളിലെ ബ്ലാക്‌ബോര്‍ഡുകള്‍ ഗ്രീന്‍ബോര്‍ഡുകളാകുന്നു. വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബിന്റെ മണ്ഡലമായ തിരൂരങ്ങാടിയിലെ സര്‍ക്കാര്‍ സ്‌കൂളുകളിലാണ് ഈ പദ്ധതിയുടെ തുടക്കം. കണ്ണിനു കുളിര്‍മയേകാനാണ് പച്ചനിറമെന്നാണ് വിദ്യാഭ്യാസവകുപ്പ് ഇതിനു നല്കുന്ന വിശദീകരണം. എം.എല്‍.എമാരുടെ പ്രാദേശികഫണ്ടുപയോഗിച്ചുള്ള വികസനങ്ങളുടെ ഭാഗമായാണ് ഈ നടപടി.

മുന്‍ വിദ്യാഭ്യാസമന്ത്രി എം.എ. ബേബി, ബ്ലാക് ബോര്‍ഡുകളെ പച്ചപുതപ്പിക്കാനുള്ള തീരുമാനം ജനാധിപത്യവിരുദ്ധമാണെന്ന് പ്രതികരിച്ചു. ഭരണഘടനാവിരുദ്ധമായ കീഴ്‌വഴക്കങ്ങള്‍ സൃഷ്ടിക്കുന്ന നടപടിയാണിത്. വിദഗ്ധ സമിതിയെ വിളിച്ച് ചര്‍ച്ചകള്‍ നടത്തിയ ശേഷം പരിഷ്‌കാരങ്ങള്‍ വരുത്തണമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബോര്‍ഡുകളില്‍ പച്ചനിറമടിക്കാനുള്ള സര്‍ക്കാര്‍ നീക്കം നിര്‍ഭാഗ്യകരമാണെന്നും ഇതില്‍ നിന്നും വിദ്യാഭ്യാസ വകുപ്പ് പിന്‍മാറണമെന്ന് കെ.എസ്.യുവും ആവശ്യപ്പെട്ടിട്ടുണ്ട്.