വായ്പകൾക്കായി ബ്ളാങ്ക് ചെക്കുകൾ നൽകുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ദുബായ് പോലീസ്

single-img
28 June 2014

download (6)വായ്പകൾക്കായി ബ്ളാങ്ക് ചെക്കുകൾ നൽകുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ദുബായ് പൊലീസിൻറെ  മുന്നറിയിപ്പ് . ചില കമ്പനികളും വ്യക്തികളും ഗ്യാരണ്ടിയായി ബ്ളാങ്ക് ചെക്കുകൾ നൽകുന്നുണ്ടെന്നും ഇത്തരം ചെക്കുകളുമായി ബാങ്കിലെത്തുന്നവർ മതിയായ തുകയില്ലാത്തതിനാൽ പിടിക്കപ്പെടുകയും ചെയ്യുന്നുണ്ട്. അതുകൊണ്ട് ഇത്തരത്തിലുള്ള നടപടികളിൽ നിന്നും പൊതുജനങ്ങൾ പിന്മാറണമെന്നും പണം കൈമാറ്റം ചെയ്യാൻ മാത്രമെ ചെക്കുകൾ ഉപയോഗിക്കാവു എന്നും പൊലീസ് വ്യക്തമാക്കുന്നു.