പെട്രോളിന്‍റെയും ഡീസലിന്‍റെയും വില കുറയാന്‍ സാദ്ധ്യത

single-img
28 June 2014

petrol pumpന്യൂഡല്‍ഹി:  പെട്രോളിന്‍റെയും ഡീസലിന്‍റെയും എക്സൈസ് തീരുവ കുറച്ച് വില കുറയാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. പെട്രോള്‍ വില രണ്ടു വരെ രൂപ കുറയാനാണ് സാധ്യത. വിലക്കയറ്റം പിടിച്ചു നിര്‍ത്തുന്നതിന്‍റെ ഭാഗമായാണ് നടപടി. എന്നാല്‍ തീരുവ കുറഞ്ഞാലും ഡീസല്‍ വില കുറയാന്‍ സാധ്യതയില്ല. വിലക്കയറ്റം പിടിച്ചു നിര്‍ത്തുന്നതിന്‍റെ ഭാഗമായാണ് നടപടി.

ഇത്കൂടാതെ ആഭ്യന്തര സംഘർഷം തുടരുന്ന ഇറാഖിലെ ആഗോള വിപണിയിൽ എണ്ണവില ഉയരുന്ന സാഹചര്യത്തിൽ ആഭ്യന്തര വില കൂടാതിരിക്കാനാണ് ഈ തീരുമാനം വരുന്നത്.

ഈ വിഷയത്തില്‍ അടുത്ത മാസം പത്തിന് ധനമന്ത്രി അരുണ്‍ ജയറ്റ്‌ലി അവതരിപ്പിക്കുന്ന പൊതുബഡ്ജറ്റിൽ ഇതു സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാവുമെന്നാണ് കരുതുന്നത്.

അതേസമയം, ഇന്ധനവില കുറക്കുന്നതിനോട് പെട്രോളിയം മന്ത്രാലയത്തിനു യോജിപ്പില്ലെന്ന് റിപ്പോര്‍ട്ടുണ്ട്. കഴിഞ്ഞ വർഷം 64,​335 കോടി രൂപയാണ് എക്സൈസ് തീരുവ ഇനത്തിൽ പെട്രോളിയം ഉൽപന്നങ്ങളിൽ നിന്ന് കേന്ദ്ര സർക്കാരിന് ലഭിച്ചത്.