സുഷമ സ്വരാജ് ഷേഖ് ഹസീനക്ക് സാരി നൽകി

single-img
28 June 2014

26lead1ഢാക്ക: ബംഗ്ളാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീനയെ സന്ദർശിച്ച വിദേശകാര്യമന്ത്രി സുഷമ സ്വരാജ് അവർക്ക് ക്രീം നിറത്തിലുള്ള സാരി സമ്മാനിച്ചു. നരേന്ദ്ര മോദിയുടെ ഷാൾ നയതന്ത്രത്തിന്റെ ചുവടു പിടിച്ചാണ് സുഷമാ സാരി നൽകിയത് .  ഷേഖ് ഹസീന വിഖ്യാതമായ ബംഗ്ളാദേശി ജംദാനി സാരി പകരം സമ്മാനിച്ചു. ഹസീന ഓഫീസിന്റെ സ്വീകരണ മുറിയിലെത്തിയാണ് സുഷമയെ സ്വീകരിച്ചത്. ഇരുവരും പരസ്​പരം ആലിംഗനം ചെയ്​തു കുശലപ്രശ്​നം നടത്തി. തന്റെ സഹോദരി തന്ന സാരിയാണിതെന്ന് ഹസീന സുഷമയോടു പറഞ്ഞു.