സുവാരേസിന് നൽകിയ വിലക്ക് അല്പം കടന്ന്പോയി: ചെല്ലിനി

single-img
28 June 2014

chelliniബ്രസീലിയ : ലൂയിസ് സുവാരേസിന് ഫിഫ നൽകിയ ഒമ്പതു കളികളിലും നാലു മാസത്തേയും വിലക്ക് അല്പം കൂടിപ്പോയെന്ന് ഇറ്റാലിയൻ ഡിഫൻഡർ ചെല്ലിനി. തന്നെ കടിച്ചതിന്റെ പേരിൽ സുവാരേസിനോട് തനിക്ക് ഇപ്പോഴും വ്യക്തിപരമായി ദേഷ്യമൊന്നുമില്ലെന്നും കളിക്കളത്തിൽ നടന്ന സംഭവങ്ങളെ പ്രതികാര ബുദ്ധിയോടെ കാണുന്ന സ്വഭാവക്കാരനല്ല താനെന്നും കെല്ലിനി കൂട്ടിച്ചേർത്തു. ഉറുഗ്വേക്കെതിരായ മത്സരത്തിൽ ടീം തോറ്റു പോയതിൽ തനിക്ക് നിരാശയുണ്ടന്നും അദ്ദേഹം പറഞ്ഞു