അധ്യാപികയുടെ സ്ഥലമാറ്റ വിവാദം രമ്യമായി പരിഹരിക്കുമെന്നു സുധീരന്‍

single-img
27 June 2014

1389273219_sudheeranതിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്‌കൂളിലെ പ്രഥമാധ്യാപികയെ സ്ഥലം മാറ്റിയതു സംബന്ധിച്ച വിവാദം രമ്യമായി പരിഹരിക്കുമെന്നാണു തന്റെ വിശ്വാസമെന്നു കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്‍. ചങ്ങനാശേരി അസംപ്ഷന്‍ കോളജ് ഓഡിറ്റോറിയത്തില്‍ ആത്മതാ കേന്ദ്രം സംഘടിപ്പിച്ച അന്താരാഷ്ട്ര ലഹരി വിരുദ്ധ സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടിയായാണ് ഇക്കാര്യം പറഞ്ഞത്.