അധ്യാപികയെ സ്ഥലം മാറ്റിയ സംഭവത്തില്‍ പ്രതിപക്ഷം നിയമസഭ ബഹിഷ്‌കരിച്ചു

single-img
27 June 2014

Niyamasabha1വിദ്യാഭ്യാസമന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്ന് കോട്ടണ്‍ ഹില്‍ സ്‌കൂളിലേ പ്രധാന അധ്യാപികയെ സ്ഥലം മാറ്റിയെന്ന ആരോപണത്തെ തുടര്‍ന്ന് നിയമസഭയില്‍ ബഹളം. പ്രതിപക്ഷം നിയമസഭ ബഹിഷ്‌കരിച്ചു. പ്രതിപക്ഷനേതാവ് വി.എസ്. അച്യൂതാനന്തനാണ് വിഷയം സഭയില്‍ ഉന്നയിച്ചത്. മന്ത്രി താമസിച്ചു വന്നതിന് രോഗിയായ അധ്യാപികയെ അല്ല സര്‍ക്കാര്‍ സ്ഥലം മാറ്റേണ്ടതെന്ന് വി.എസ് പറഞ്ഞു.

എന്നാല്‍ പ്രശ്‌നത്തില്‍ സര്‍ക്കാര്‍ ശിക്ഷാ നടപടിയല്ല സ്വീകരിച്ചിരിക്കുന്നതെന്നും ഭരണപരമായ നടപടി മാത്രമാണെന്നും മുഖ്യമന്ത്രി മറുപടി നല്‍കി. അപ്പീല്‍ നല്‍കിയാല്‍ സ്ഥലം മാറ്റനടപടി പുനപരിശോധിക്കാമെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു.