റംസാൻ പ്രമാണിച്ച് തമിഴ് നാട്ടിലെ മുസ്ലിം പള്ളികളിൽ സൗജന്യമായി അരി വിതരണം ചെയ്യാൻ ഒരുങ്ങി ജയലളിത

single-img
27 June 2014

downloadറംസാൻ പ്രമാണിച്ച് സംസ്ഥാനത്തെ മുസ്ലിം പള്ളികളിൽ സൗജന്യമായി അരി വിതരണം ചെയ്യാൻ ഒരുങ്ങി തമിഴ്നാട് മുഖ്യമന്ത്രി ജയലളിത. ഇതിനായി 4,500 ടൺ അരി മാറ്റിവച്ചതായി അവർ അറിയിച്ചു.തമിഴ്നാട്ടിലെ 3,000 പള്ളികളിലാണ് അരി വിതരണം ചെയ്യുക.

 

 

കഴിഞ്ഞ വർഷവും ഇത്തരത്തിൽ അരി വിതരണം നടത്തിയെങ്കിലും ഇത്തവണ 500 ടൺ അധികമായി നൽകുന്നുണ്ട്.അതേസമയം തമിഴ്‌നാട്ടിൽ ന്യായവിലയ്ക്ക് മരുന്നുകൾ ലഭ്യമാക്കുന്ന ‘അമ്മ മെഡിക്കൽ സ്‌റ്റോറുകൾ’ വ്യാഴാഴ്ച ജയലളിത ഉദ്ഘാടനം ചെയ്തു. പൊതുവിപണിലെക്കാൾ 10 ശതമാനം വിലക്കുറവിൽ ഇവിടെ മരുന്നുകൾ വിൽക്കും.