അമ്മയെ മര്‍ദിച്ച ഇന്ത്യക്കാരനു സിംഗപ്പൂരില്‍ 26 മാസം തടവ്

single-img
27 June 2014

Yogarajസിംഗപ്പൂരില്‍ 33 കാരനായ ഇന്ത്യക്കാരന് അമ്മയെ മര്‍ദിച്ചുവെന്ന കുറ്റത്തിന് 26 മാസം തടവുശിക്ഷ വിധിച്ചു. പ്രായമേറിയ അമ്മയെ മര്‍ദിച്ച് അവശയാക്കിയതിനും അമ്മയുടെ കൈവശമുണ്ടായിരുന്ന 1,797 സിംഗപുര്‍ ഡോളര്‍ മോഷ്ടിച്ചതിനുമാണ് യോജരാജ് അറുമുഖമെന്ന ഇന്ത്യക്കാരനെ സിംഗപ്പൂര്‍ മകാടതി ശിക്ഷിച്ചത്.

കഴിഞ്ഞ ഫെബ്രുവരിയില്‍ ചെറിയൊരു തര്‍ക്കത്തിന്റെ പേരില്‍ യോഗരാജ് അമ്മയുടെ വായ് മൂടിക്കെട്ടിയശേഷം മുറിയില്‍ പൂട്ടിയിട്ടു മര്‍ദിക്കുകയായിരുന്നു. മാനസികപ്രശ്‌നങ്ങളുള്ളയാളാണ് താനെന്ന് യോഗരാജിന്റെ വാദം കോടതി തള്ളി.

ദീര്‍ഘകാലം മകന്റെ മര്‍ദ്ദനത്തെത്തുടര്‍ന്നു ആശുപത്രിയില്‍ കഴിഞ്ഞശേഷമാണ് അമ്മയ്ക്ക് ചെറിയ രീതിയിലെങ്കിലും ആരോഗ്യം വീണെ്ടടുക്കാനായതെന്നും കോടതി നിരീക്ഷിച്ചു.