മുംബൈ സി എസ് ടി റെയിൽവെ സ്റ്റേഷനോട് ചേർന്നുള്ള കെട്ടിടത്തിൽ വൻ തീപിടിത്തം

single-img
27 June 2014

Fire-CSTതിരക്കേറിയ മുംബൈ സി എസ് ടി റെയിൽവെ സ്റ്റേഷനോട് ചേർന്നുള്ള കെട്ടിടത്തിൽ വൻ തീപിടിത്തം.  ഒന്നാം  നമ്പർ പ്ലാറ്റ് ഫോമിന് സമീപമുള്ള അഡ്മിനിസ്ട്രെറ്റീവ് കെട്ടിടത്തിന്റെ  അഞ്ചാം നിലയിലാണ് തീപിടിത്തമുണ്ടായത്. കെട്ടിടത്തിൽ നിന്നും മുപ്പത്തിയഞ്ചോളം റെയിൽവേ ജീവനക്കാരെ ഒഴിപ്പിച്ചിട്ടുണ്ട്.

 

സംഭവത്തിൽ ഇതുവരെ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. ഫയർ ഫോർസിന്റെ എട്ട് യൂണിറ്റ്‌ സംഭവസ്ഥലത്തെത്തി തീയണച്ചു. അപകടത്തെ തുടർന്ന് മുൻകരുതലെന്നോണം ഒന്നാം നമ്പർ  പ്ളാറ്റ്ഫോമിൽ നിന്നുള്ള സർവീസുകൾ നിർത്തിവച്ചിരിക്കുകയാണ്.