അസമിലുണ്ടായ വെള്ളപ്പൊക്കത്തിലും ഉരുള്‍പ്പൊട്ടലിലും ഏഴുപേര്‍ മരിച്ചു

single-img
27 June 2014

download (4)അസമിലുണ്ടായ വെള്ളപ്പൊക്കത്തിലും ഉരുള്‍പ്പൊട്ടലിലും ഏഴുപേര്‍ മരിച്ചു. നിരവധിപേര്‍ക്ക് പരിക്കേറ്റു. ആയിരക്കണക്കിന് ആള്‍ക്കാരെ മാറ്റിപാര്‍പ്പിച്ചു.

 

ആറുപേര്‍ വൈദ്യുതാഘാതമേറ്റാണ് മരിച്ചത്. മരണസംഖ്യ ഉയരാന്‍ സാധ്യത ഉണ്ട് എന്ന് ആണ് ലഭിക്കുന്ന റിപ്പോർട്ട്‌ . ഗുവഹാത്തിയിലും മറ്റ് നാലുജില്ലകളിലും കൊടുംമഴയും വെള്ളപ്പൊക്കവും ഇപ്പോഴും തുടരുകയാണ്. ദേശീയ ദുരന്തനിവാരണ സേനയുടെ സഹായത്തോടെ രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.