പ്രധാനാധ്യാപിക ഊര്‍മ്മിളാ ദേവി ഉമ്മന്‍ചാണ്ടിയുമായി കൂടിക്കാഴ്ച നടത്തി; ഉച്ച ഭക്ഷണത്തിന്റെ ഇടവേളയില്‍ കുട്ടികള്‍ പുറത്ത് പോകാതിരിക്കാനാണ് ഗേറ്റ് അടച്ചതെന്ന് അധ്യാപിക

single-img
27 June 2014

Teacherകോട്ടണ്‍ഹില്‍സ് സ്‌കൂളില്‍ നിന്നും സ്ഥലം മാറ്റ നടപടിക്ക് വിധേയയായ അധ്യാപിക ഊര്‍മ്മിളാ ദേവി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി കൂടിക്കാഴ്ച നടത്തി. വി. ശിവന്‍കുട്ടി എംഎല്‍എയോടൊപ്പം എത്തിയാണ് അധ്യാപിക മുഖ്യമന്ത്രിയെ കണ്ടത്. വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്ബ് സ്‌കൂളില്‍ എത്തിയപ്പോള്‍ മനപൂര്‍വ്വമല്ല ഗേറ്റ് അടച്ചിട്ടിരുന്നതെന്നും ഉച്ച ഭക്ഷണത്തിന്റെ ഇടവേളയില്‍ കുട്ടികള്‍ പുറത്ത് പോകാതിരിക്കാനാണ് ഗേറ്റ് അടച്ചിട്ടതെന്നും അധ്യാപിക മുഖ്യമന്ത്രിയുടെ നിയമസഭയിലെ ഓഫീസിലെത്തി പറഞ്ഞു.

മന്ത്രിയേ ഏതെങ്കിലും തരത്തില്‍ തന്റെ വാക്കുകള്‍ വേദനപ്പിച്ചുവെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നതായും അവര്‍ മുഖ്യമന്ത്രിക്ക് നല്‍കിയ മൂന്ന് പേജുള്ള എഴുതി തയാറാക്കിയ കുറിപ്പില്‍ പറഞ്ഞു. തന്റെ നിരപരാധിത്വം വിദ്യാര്‍ഥികളുടെയും പൊതുസമൂഹത്തിന്റെയും മുന്നില്‍ തെളിയിക്കണമെങ്കില്‍ തന്നെ അതെ സ്‌കൂളില്‍ തന്നെ ജോലി ചെയ്യാന്‍ അനുവദിക്കണമെന്നും അധ്യാപിക ആവശ്യപ്പെട്ടു.

സ്ഥലംമാറ്റ നടപടി പുനപരിശോധിക്കണമെന്ന് അധ്യാപിക നേരിട്ട് അപേക്ഷ നല്‍കിയാല്‍ അത് പരിഗണിക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞിരുന്നു.