ആന്ധ്രപ്രദേശിലെ നെല്ലൂരിന് സമീപം വാനില്‍ ലോറിയിടിച്ച് ഒരു കുടുംബത്തിലെ അഞ്ചു പേര്‍ മരിച്ചു

single-img
27 June 2014

16-accident-symbolആന്ധ്രപ്രദേശിലെ നെല്ലൂരിന് സമീപം റോഡരികില്‍ നിര്‍ത്തിയിട്ട വാനില്‍ ലോറിയിടിച്ച് ഒരു കുടുംബത്തിലെ അഞ്ചു പേര്‍ മരിച്ചു. മൂന്നുപേര്‍ക്ക് പരിക്കേറ്റു.പ്രകാശം ജില്ലക്കാരായ രാമണ്ണറെഡ്ഢി(45), ഭാര്യ ആദിലക്ഷ്മി(40), സഹോദരന്‍റെ മകള്‍ അശ്വനി(22), സഹോദരി കേശമ്മ(35), ബന്ധു ഹരി എന്നിവരാണ് മരിച്ചത്. ആശുപത്രിയിലുള്ള രണ്ടുപേരുടെ നില ഗുരുതരമാണ്.

 

ദേശീയപാതയില്‍ കൊടവല്ലൂരിന് സമീപം വ്യാഴാഴ്ച രാവിലെയായിരുന്നു അപകടം. വാനില്‍ തിരുമലദര്‍ശനത്തിന് പുറപ്പെട്ടവരാണ് അപകടത്തില്‍പ്പെട്ടത്.ഇവര്‍ യാത്രചെയ്തിരുന്ന വാഹനം തകരാറിലായതിനെത്തുടര്‍ന്ന് റോഡരികില്‍ നിര്‍ത്തി നന്നാക്കുന്നതിനിടെ ലോറി വന്നിടിക്കുകയായിരുന്നു.