ജനങ്ങള്‍ക്ക് കോണ്‍ഗ്രസിന്റെ മതേതരത്വത്തില്‍ സംശയമെന്ന് എ.കെആന്റണി  

single-img
27 June 2014

AK-ANTONY_04_7_2013കോൺഗ്രസിനു ചില പ്രത്യേക സമുദായങ്ങളോടും സംഘടനകളോടും പരിഗണനയെന്ന് ചിലര്‍ സംശയിക്കുന്നതായി എ.കെ ആന്റണി. കോണ്‍ഗ്രസ്സിന്റെ മതേതരത്വത്തില്‍ ജനങ്ങള്‍ക്ക് സംശയമുണ്ടെന്ന് ആന്റണി പറഞ്ഞു. തുല്യനീതിയാണ് കോണ്‍ഗ്രസ്സിന്റെ നയമെന്നും ആന്റണി സി.കെ.ജി അനുസ്മരണത്തില്‍ പറഞ്ഞു.

കോണ്‍ഗ്രസിന്റെ മതേതരത്വം ഉള്‍ക്കൊള്ളാനാകുന്നില്ല. എല്ലാവര്‍ക്കും തുല്യനീതിയെന്ന കോണ്‍ഗ്രസ് നയം നടപ്പാകുന്നുണ്ടോയെന്ന് ജനങ്ങള്‍ സംശയിക്കുന്നു. പ്രത്യേക സമുദായങ്ങളോടും ന്യൂനപക്ഷങ്ങളോടുമുള്ള ആഭിമുഖ്യമാണ് ഇത്തരത്തിലൊരു സംശയം ഉണ്ടാകുന്നതിന് കാരണമെന്നും ആന്റണി ചൂണ്ടിക്കാട്ടി.

ന്യൂനപക്ഷ, സമുദായ പ്രീണനങ്ങള്‍ കോണ്‍ഗ്രസ് സംസ്‌കാരത്തിന് ചേരുന്നതല്ലെന്നും വര്‍ഗീയ ശക്തികള്‍ കേരളത്തിലേക്ക് കടന്നുവരാന്‍ അനുവദിക്കരുതെന്നും, ഒരിക്കല്‍ വഴുതിപ്പോയാല്‍ കേരളം വര്‍ഗീയതയിലേക്ക് കൂപ്പുകുത്തുമെന്നും ആന്റണി പറഞ്ഞു.