വിദ്യാഭ്യാസമന്ത്രിക്ക് പക്വതയില്ലെന്ന് പിണറായി

single-img
26 June 2014

pinarayiതനിക്കെതിരെ പ്രതികരിച്ചുവെന്ന പേരില്‍ കോട്ടണ്‍ഹില്‍ സ്‌കൂള്‍ പ്രധാനാധ്യാപികയെ സ്ഥലംമാറ്റിയ സംഭവത്തില്‍ വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബിനെതിരേ രൂക്ഷവിമര്‍ശനവുമായി സിപിഎം സെക്രട്ടറി പിണറായി വിജയന്‍. വിദ്യാഭ്യാസമന്ത്രിക്ക് പക്വതയില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ശുദ്ധ അസംബന്ധമാണ് പ്രധാനാധ്യാപികയോടു ചെയ്തത്. ലീഗിനെ തൃപ്തിപ്പെടുത്താന്‍ മുഖ്യമന്ത്രി തെറ്റിനു കൂട്ടുനില്ക്കുകയാണെപന്നും ആ തെറ്റ് എത്രയും വേഗം തിരുത്തണമെന്നും പിണറായി ആവശ്യപ്പെട്ടു.