ജനറല്‍ ആശുപത്രിയിലെ രോഗികള്‍ തമ്മില്‍ ഏറ്റുമുട്ടി; ഒരാള്‍ കൊല്ലപ്പെട്ടു

single-img
26 June 2014

355a2d98_hospitalതിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ രോഗികള്‍ തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ തലയ്ക്ക് അടിയേറ്റ് ഒരാള്‍ കൊല്ലപ്പെട്ടു. ഒരാള്‍ക്കു പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്ന നെയ്യാറ്റിന്‍കര സ്വദേശി കൃഷ്ണനാണ്(50) മരിച്ചത്. മറ്റൊരു രോഗിയായ രാജാജി നഗര്‍ സ്വദേശി സുന്ദരേശന്‍(58) മെഡിക്കല്‍ കോളജാശുപത്രിയില്‍ ചികിത്സയിലാണ്.

ആശുപത്രിയിലെ ഒമ്പതാം വാര്‍ഡില്‍ ബുധനാഴ്ച രാത്രി ഒമ്പതു മണിയോടെയായിരുന്നു സംഭവം നടന്നത്. ഇവിടെ പ്രവേശിപ്പിച്ചിരുന്ന മാനസികാസ്വാസ്ഥ്യമുള്ള രോഗിയും മറ്റ് രോഗികളും തമ്മിലുണ്ടായ വാക്കേറ്റമാണ് ആക്രമണത്തില്‍ കലാശിച്ചത്. മാനസികാസ്വാസ്ഥ്യമുള്ള രോഗിയാണ് മറ്റ് രോഗികളെ ആക്രമിച്ചത്.