പുതിയ കാറുകള്‍ വാങ്ങരുത്, ഒരുലക്ഷം രൂപയില്‍ കൂടുതല്‍ വിലയുള്ള സാധനങ്ങള്‍ വാങ്ങാന്‍ പ്രധാനമന്ത്രിയുടെ അനുമതി വാങ്ങണം; കേന്ദ്രമന്ത്രിമാര്‍ക്ക് മോദിയുടെ സാമ്പത്തിക നിയന്ത്രണ മൂക്കുകയര്‍

single-img
26 June 2014

modiകേന്ദ്രമന്ത്രിമാര്‍ പുതിയ കാറുകള്‍ വാങ്ങരുതെന്നും ഒരു ലക്ഷം രൂപയില്‍ കൂടുതല്‍ വില വരുന്ന സാധനങ്ങള്‍ കേന്ദ്രമന്ത്രിമാര്‍ക്ക് വാങ്ങണമെങ്കില്‍ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ അനുമതി വാങ്ങണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി കര്‍ശന നിര്‍ദേശം നല്‍കി. സാമ്പത്തിക കാര്യങ്ങളില്‍ മന്ത്രിമാര്‍ കര്‍ശന അച്ചടക്കം പാലിക്കണമെന്നും മോദി നിര്‍ദേശിച്ചിട്ടുണ്ട്.

കേന്ദ്ര മന്ത്രിസഭയില്‍ കൂടുതല്‍ ആളുകളെ ഉള്‍പ്പെടുതാത്തത് ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായി തന്നെയാണ്. റെയില്‍ നിരക്ക് കുത്തനെ കൂട്ടിയ കേന്ദ്ര സര്‍ക്കാര്‍ ജനപ്രിയ തീരുമാനങ്ങളെടുക്കുന്നതിന്റെ ഭാഗമായി അനാവശ്യ ചെലവുകള്‍ മന്ത്രിമാര്‍ ഒഴിവാക്കണമെന്ന തീരുമാനം എടുക്കുകയായിരുന്നു.