കോട്ടണ്‍ഹില്‍ സ്‌കൂളില്‍ സംഭവിച്ചതെന്ത്? പ്രധാനധ്യാപികയെ സ്ഥലം മാറ്റിയതുമായി ബന്ധപ്പെട്ട് ആരോപണം മനരിടുന്ന വിദ്യാഭ്യാസ മന്ത്രി വിശദീകരണവുമായി ഫെയ്‌സബുക്കുവഴി രംഗത്ത്

single-img
26 June 2014

abduതന്നെ താഴ്ത്തിക്കെട്ടാന്‍ ശ്രമിച്ചതിന്റെ പേരില്‍ കോട്ടണ്‍ഹില്‍ സ്‌കൂളിലെ പ്രധാനാധ്യാപികയെ സ്ഥലം മാറ്റിയ നടപടിയെ ന്യായീകരിച്ചുകൊണ്ടും അന്ന് അവിടെ സംഭവിച്ചത് എന്താണെന്നുള്ളതിന്റെ വിശദീകരണവുമായി സംസ്ഥാന വിദ്യാഭ്യാസ മന്ത്രി ഫേസ്ബുക്കിലൂടെ രംഗത്തെത്തി. പരിപാടി മന്ത്രി ഉദ്ഘാടനം ചെയ്യുന്നതിന്റെ ഫോട്ടോ ഉള്‍പ്പെടെയാണ് അദ്ദേഹം വിശദീകരണം നല്‍കിയിരിക്കുന്നത്.

അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ നിന്നും:

”പങ്കെടുത്തവര്‍ ഭൂരിഭാഗവും അധ്യാപകരാണ്. പങ്കെടുത്ത കുറച്ച് കുട്ടികള്‍ ജില്ലയിലെ വിവിധ സ്‌കൂളുകളിലെ ഇംഗ്ലീഷ് ക്ലബ്ബിന്റെ പ്രതിനിധികളാണ്.പരിപാടിമൂലം ക്ലാസ് മുടങ്ങി എന്ന് ആരോപിക്കുന്നത് സത്യമല്ല.

ഈപരിപാടി സംബന്ധിച്ച് പിറ്റേ ദിവസത്തെ മാതൃഭൂമി അടക്കമുള്ളദിനപത്രങ്ങളില്‍ വന്ന വാര്‍ത്ത ‘വിദ്യാഭ്യാസ മന്ത്രിയെ ഇരുത്തി സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ആക്ഷേപം ചൊരിഞ്ഞു’ എന്ന രീതിയിലായിരുന്നു. ഈ വാര്‍ത്ത സര്‍ക്കാരിന്റെ സല്‍പ്പേരിനെ മോശമായി ബാധിക്കും എന്നതിനാല്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. തുര്‍ന്ന് എ.ഡി.പി.ഐ അന്വേഷിച്ച് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഇവരെ സസസ്‌പെന്റ് ചെയ്യണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു.

എന്നാല്‍ ഹെഡ്മിസ്ട്രസിനെ തിരുവനന്തപുരം ജില്ലയിലെ തന്നെ മറ്റൊരു സ്‌കൂളിലേക്ക് സ്ഥലം മാറ്റി. സ്ഥലംമാറ്റം ഒരു ശിക്ഷാ നടപടിയായി വ്യാഖ്യാനിക്കുന്നത് ശരിയല്ല. കോട്ടണ്‍ഹില്‍ സ്‌കൂളിലെ പരിപാടി 11 മണിക്കാണ് നിശ്ചയിച്ചിരുന്നത്. പങ്കെടുക്കാമെന്ന സമ്മതിക്കുമ്പോള്‍ തന്നെ സമയ ക്ലിപ്തത പാലിക്കാന്‍ കഴിയില്ല എന്ന അറിയിച്ചിരുന്നു. താമസിക്കുന്ന വിവരം യഥാസമയം സംഘാടകരെ അറിയിച്ചുകൊണ്ടിരുന്നു. 12 മണി കഴിഞ്ഞ് സ്‌കൂളിലെത്തുമ്പോള്‍ സ്‌കൂള്‍ ഗേറ്റ് അടഞ്ഞു കിടക്കുന്നതായാണ് കണ്ടത്. മുമ്പ് നിരവധി തവണ ഇതേ വിദ്യാലയത്തില്‍ പരിപാടികളില്‍ പങ്കെടുക്കാന്‍ വന്നിട്ടുണ്ട്. അപ്പോഴൊന്നും ഇത്തരമൊരനുഭവം ഉണ്ടായിട്ടില്ല. എന്റെ ഗണ്‍മാനാണ് അടഞ്ഞു കിടന്ന ഗേറ്റ് തുറന്നത്.”

മന്ത്രിയുടെ വിശദീകരണത്തെ അനുകുലിച്ചും പ്രതികൂലിച്ചും നിരവധിപേരാണ് ഫേസ്ബുക്കില്‍ അദ്ദേഹത്തിന്റെ പേജില്‍ അഭിരപായം രേഖപ്പെടുത്തിയിരിക്കുന്നത്.