സലിംരാജ് കേസില്‍ സര്‍ക്കാരിനെതിരെയുള്ള പരാതി സിബിഐ പിന്‍വലിച്ചു

single-img
26 June 2014

cbiസലിംരാജിനെതിരായ ഭൂമി തട്ടിപ്പുകേസില്‍ സര്‍ക്കാര്‍ സഹായം ചെയ്യുന്നില്ലെന്ന പരാതി സിബിഐ പിന്‍വലിച്ചു. തെറ്റ് തിരുത്താനുണെ്ടന്ന പേരിലാണ് സിബിഐ ബുധനാഴ്ച വൈകുന്നേരം പരാതി പിന്‍വലിച്ചത്. കടകംപള്ളി ഉള്‍പ്പെടെയുള്ള ഭൂമിതട്ടിപ്പു കേസിലാണ് സലിംരാജിനെതിരേ സിബിഐ അന്വേഷണം.

സലിംരാജിനെതിരായ കേസില്‍ സിബിഐയെ സര്‍ക്കാര്‍ സഹായിക്കുന്നില്ലെന്ന് നിയമസഭയിലടക്കം ചര്‍ച്ചയായ സാഹചര്യത്തിലാണ് ഈ നടപടി.