ബോക്കോ ഹറാം തട്ടിക്കൊണ്ടുപോയ കുട്ടികളെ വിട്ടാല്‍ പകരം തന്റെ കന്യകാത്വം നല്‍കാമെന്ന് പോപ് ഗായിക അഡോകി

single-img
26 June 2014

ADOKIYE(5)നൈജീരിയയില്‍ ബോക്കോ ഹറാം തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയ പെണ്‍കുട്ടികളെ വിട്ടു നല്കിയാല്‍ പകരം തന്റെ കന്യകാത്വം തീവ്രവാദികള്‍ക്കായി നല്‍കാമെന്ന് നൈജീരിയന്‍ പോപ് ഗായിക അഡോക്കി. കുട്ടികളെ തീവ്രവാദികള്‍ വിട്ടു നല്കിയാല്‍ താന്‍ ഇത്തരത്തില്‍ ഒരു ത്യാഗത്തിന് തയാറാണെന്ന് ഒരു ചാനലിലൂടെയാണ് ഗായിക അഡോക്കി പറഞ്ഞത്.

ദൈവത്തെയോര്‍ത്ത് അവരെ വിട്ടയക്കൂ പകരം ഞാന്‍ നിങ്ങളുടെ സങ്കേതത്തിലേക്ക് വരാം. നിങ്ങള്‍ക്ക് എന്നെ എന്തു വേണമെങ്കിലും ചെയ്യാം. ഗായിക അഡോക്കി പറഞ്ഞു. ബോക്കോ ഹറാം തട്ടിയെടുത്ത കുട്ടികളെല്ലാം 10 മുതല്‍ 12 വയസ് വരെ മാത്രം പ്രായമുള്ളവരാണ്. തനിക്ക് അവരിലും പ്രായമുണ്ട്. അവര്‍ കുഞ്ഞുങ്ങളല്ലേ. അവരെ വിടു. 23 കാരിയായ താന്‍ ഇതിന് മുമ്പും പല പുരുഷന്‍മാരെയും കണ്ടിട്ടുണ്ട്. എന്നാല്‍ കുട്ടികളങ്ങനെയല്ലെന്നും അഡോക്കി തീവ്രവാദികളോടായി പറയുന്നു.