ഏപ്രില്‍, മേയ് മാസങ്ങളില്‍ കേരളം കുടിച്ചത് 1,774 കോടിയുടെ മദ്യം

single-img
26 June 2014

LIQUOR_168034fകഴിഞ്ഞ ഏപ്രില്‍, മേയ് മാസങ്ങളില്‍ ബിവറേജ് കോര്‍പ്പറേഷനിലൂടെ കേരളം കുടിച്ചത് 1,774 കോടി രൂപയുടെ മദ്യം. 40.86 ലക്ഷം കെയ്‌സ് ഇന്ത്യന്‍ നിര്‍മിത വിദേശമദ്യമാണ് കോര്‍പറേഷന്‍ ഈ കാലയളവില്‍ വിറ്റത്. ഫെബ്രുവരിയില്‍ 19. 01 കെയ്‌സ് ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യമാണു വിറ്റത്. മാര്‍ച്ചില്‍ ഇത് 20.72 ലക്ഷവും ഏപ്രിലില്‍ 19.60 ലക്ഷവുമായിരുന്നു.

മേയില്‍ വില്പന 21.26 ലക്ഷം കെയ്‌സായി കൂടി. ഏപ്രില്‍, മേയ് മാസങ്ങളിലായി ആകെ 1,471.61 കോടി രൂപ കോര്‍പറേഷന്‍ സര്‍ക്കാര്‍ ഖജനാവിലേക്കു നല്‍കി.