ബീഹാറിൽ തീവണ്ടി പാളം തെറ്റി 4 മരണം

single-img
25 June 2014

trബീഹാറിലെ ചാപ്രയില്‍ തീവണ്ടി പാളം തെറ്റി 4 മരണം. ഒന്‍പത് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ന്യൂ ദില്ലി- ദിബ്രുഗഢ്(12236) രാജധാനി എക്സ്‌പ്രസ് ട്രെയിനാണ്​ പാളം തെറ്റിയത്​.  യാത്രാ കോച്ചുകളും രണ്ട്​ പാന്‍ട്രി കോച്ചുകളും ഉള്‍പ്പടെ 11 ബോഗികളാണ് പാളം തെറ്റിയത്. പുലര്‍ച്ചെ 2 മണിക്കാണ് അപകടമുണ്ടായത്. അപകട കാരണം വ്യക്തമായിട്ടില്ല. ചാപ്ര സ്റ്റേഷന്‍ വിട്ട ട്രെയിന്‍ മിനിട്ടുകള്‍ക്കകമാണ് അപകടത്തില്‍പ്പെട്ടത്. റെയില്‍വേ ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തി സ്ഥിതിഗതികള്‍ വിലിയിരുത്തി. പ്രാഥമിക അന്വേഷണം ആരംഭിച്ചുകഴിഞ്ഞു.