പകര്‍ച്ചപ്പനി സംബന്ധിച്ച് നിയമസഭയില്‍ അടിയന്തരപ്രമേയത്തിനു നോട്ടീസ്

single-img
25 June 2014

Niyamasabha1നിയമസഭയില്‍ പ്രതിപക്ഷം പകര്‍ച്ചപ്പനി വിഷയത്തില്‍ അടിയന്തരപ്രമേയത്തിനു നോട്ടീസ് നല്കി. മുല്ലക്കര രത്‌നാകരനാണ് നോട്ടീസ് നല്കിയത്. പകര്‍ച്ചവ്യാധികള്‍ പടരുന്നതിനെക്കുറിച്ച് സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ്.

കേരളം പനിക്കിടക്കയിലായിരിക്കുമ്പോള്‍ സര്‍ക്കാരിനു തമാശയാണെന്ന് മുല്ലക്കര രത്‌നാകരന്‍ ആരോപിച്ചു. പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നു ഗുരുതരമായ വീഴ്ചയുണ്ടായി. നിര്‍മാര്‍ജനം ചെയ്ത മാരകരോഗങ്ങളെ ആരോഗ്യവകുപ്പ് തിരിച്ചുകൊണ്ടുവരികയാണ്. ആശുപത്രികളില്‍ ഡോക്ടര്‍മാരും ജീവനക്കാരും മരുന്നുമില്ല. ആരോഗ്യവകുപ്പ് ഐസിയുവിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.