മംഗള്‍യാന്‍ ചൊവ്വയെ പുല്‍കാന്‍ 92 ദിവസം; സഞ്ചരിക്കേണ്ടത് 240 ലക്ഷം കിലോമീറ്റര്‍

single-img
25 June 2014

Mangalyanഇന്ത്യയുടെ ചൊവ്വാപര്യവേക്ഷണ ഉപഗ്രഹമായ മംഗള്‍യാന്‍ ചൊവ്വയില്‍ മുത്തമിടാന്‍ ഇനി 92 ദിവസംകൂടി. ഭൂമിയില്‍നിന്ന് 1,170 ലക്ഷം കിലോമീറ്റര്‍ അകലെയെത്തിയ ഉപഗ്രഹം ഇനി 240 ലക്ഷം കിലോമീറ്റര്‍കൂടി പിന്നിട്ടാല്‍ ചുവന്ന ഗ്രഹത്തെ പുല്‍കാം. സെക്കന്‍ഡില്‍ 23 കിലോമീറ്റര്‍ വേഗത്തിലാണ് ഉപഗ്രഹം സഞ്ചരിക്കുന്നതെന്നും ഉപഗ്രഹത്തില്‍നിന്നുള്ള ഒരു സിഗ്നല്‍ ഭൂമിയിലെത്താന്‍ ആറു മിനിറ്റ് 30 സെക്കന്‍ഡ് വേണമെന്നും ഐഎസ്ആര്‍ഒ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു.