പാര്‍ട്ടി നേതാക്കളുടെ സമീപനങ്ങളില്‍ മാറ്റം വേണമെന്നു സിപിഎം

single-img
25 June 2014

s-ramachandran-pillaiപാര്‍ട്ടി നേതാക്കളുടെ സമീപനങ്ങളിലടക്കം സമൂലമായ മാറ്റം വേണമെന്നു സിപിഎം പോളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍ പിള്ള. വരാനിരിക്കുന്ന സംഘടനാ സമ്മേളനങ്ങള്‍ പാര്‍ട്ടിയെ ഗ്രസിച്ചിരിക്കുന്ന തെറ്റായ പ്രവണതകള്‍ തിരുത്തിക്കാനുള്ള വേദികളാകണമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി വിട്ടുപോയ പ്രവര്‍ത്തകരെയും നേതാക്കളെയും തിരിച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങള്‍ തുടരണം. ഇക്കാര്യത്തില്‍ കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസ് എടുത്ത തീരുമാനം നടപ്പിലാക്കാന്‍ സംസ്ഥാന ഘടകത്തിനു നിര്‍ദേശം നല്‍കിയിട്ടുണെ്ടന്നും രാമചന്ദ്രന്‍ പിള്ള പറഞ്ഞു.