സംസ്ഥാനത്തെ അഞ്ചു കോളജുകള്‍ക്ക് സ്വയംഭരണപദവി നല്‍കാന്‍ യുജിസി തീരുമാനം

single-img
25 June 2014

സംസ്ഥാനത്തെ അഞ്ചു കോളജുകള്‍ക്ക് സ്വയംഭരണപദവി നല്‍കാന്‍ യുജിസി തീരുമാനം. തിരുവനന്തപുരം മാര്‍ ഇവാനിയോസ്, തേവര സേക്രഡ് ഹാര്‍ട്ട്്, ചങ്ങനാശേരി എസ്.ബി കോളജ്, സെന്റ് തെരേസാസ് എറണാകുളം, കളമശേരി രാജഗിരി കോളജ് എന്നിവയ്ക്കാണ് സ്വയംഭരണ പദവി ലഭിക്കുക. എറണാകുളം മഹാരാജാസിനെയും, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിനെയും പരിഗണിച്ചില്ല. യൂണിവേഴ്‌സിറ്റി കോളേജിന് സ്വയംഭരണ പദവി നല്‍കാനുള്ള നീക്കത്തിനെതിരെ ഇടതു വിദ്യാര്‍ഥി-യുവജന സംഘടനകള്‍ രംഗത്ത് വന്നിരുന്നു. സ്വയംഭരണ പദവി നല്‍കുന്നതിനു മുന്നോടിയായി യുജിസി സംഘം നടത്തിയ കോളജ് സന്ദര്‍ശനവും സമരക്കാര്‍ തടസപ്പെടുത്തിയിരുന്നു.