സുവാരസ് ലോകകപ്പിലും എതിർ താരത്തിനെ കടിച്ചു

single-img
25 June 2014

suvaras-Italys-defender-004ഉറുഗ്വായുടെ ‘കടി’ വീരൻ സുവാരസ് ലോകകപ്പ് പ്രീക്വാര്‍ട്ടര്‍ മല്‍സരത്തില്‍ ഇറ്റലിയുടെ ജോര്‍ജിയോ ചെയ്‌ല്ലിനിയെ കടിച്ച് വീണ്ടും വിവാദത്തിലായി.  കടികൊണ്ട ചെയ്‌ല്ലിനി ഷര്‍ട്ടി മാറ്റി മുറിവ് കാട്ടിയെങ്കിലും മെക്സിക്കൻ റഫറി മാര്‍കോ റോഡ്രിഗസ് അത് പരിഗണിച്ചില്ല. എതിര്‍ കളിക്കാരെ കടിക്കുന്നതില്‍ കുപ്രസിദ്ധനായ സുവാരസ് ചെയ്‌ല്ലിനിയെ കടിച്ചുമുറിവേല്‍പ്പിക്കുന്നത് ടിവിയിലൂടെ വ്യക്തമായി കാണാമായിരുന്നു. ഫിഫയുടെ നിയമമനുസരിച്ച് 24 കളികള്‍വരെ വിലക്ക് ലഭിച്ചേക്കാവുന്ന കുറ്റമാണിത്.

നേരത്തെ രണ്ടുതവണ ഇത്തരം സംഭവങ്ങളില്‍ സുവാരസ് ഉള്‍പ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സിയുടെ ബ്രാനിസ്ലാവ് ഇവാനോവിക്കിനെ കടിച്ച് മുറിവേല്‍പ്പിച്ച സുവാരസിന് 10 മല്‍സരങ്ങളില്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.  2010 ല്‍ ഡച്ച് ലീഗില്‍ അജാക്‌സിനായി കളിക്കുന്നതിനിടെ പി.എസ്.സി ഐന്തോവന്‍ താരം ഒട്ട്മാന്‍ ബാക്കെല്ലും.

2011ല്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പാട്രിക് എവ്‌റയെ വംശീയമായി അധിക്ഷേപിച്ചതിന്. നേരത്തെ ടോട്ടനത്തിനെതിരെയുള്ള കളിക്കിടെ ഫൗളിംഗിനിടെ സ്‌കോട്ട് പാര്‍ക്കറിന്റെ കണ്ണില്‍ കൈകൊണ്ട് കുത്തിയതിനും ഇതിനോക്കെ സുവാരസിന് പിഴ കിട്ടിയിരുന്നു.