റഫറിയുടെ സഹായത്തോടെ ആനകളെ ഗ്രീസിൽ തള്ളിയിട്ടു

single-img
25 June 2014

ഫോര്‍ട്ടലേസ: ലോകകപ്പ് ഫുട്ബോളില്‍ കരുത്തരായ ഐവറി കോസ്റ്റിനെ അട്ടിമറിച്ച് ഗ്രീസ് ലോകകപ്പിന്‍െറ രണ്ടാം റൗണ്ടില്‍ പ്രവേശിച്ചു(2-1).  സ്വന്തം കാലില്‍ തട്ടി  പെനാല്‍റ്റി ബോക്സില്‍ വീണ ജോര്‍ഗസ് സമറാസിന് ലഭിച്ച് പെനാല്‍റ്റി 92ാം മിനിറ്റില്‍ സമറാസ് തന്നെ ഗോളാക്കുകയായിരുന്നു.  ഇതോടെ മൂന്നു കളികളില്‍ ഗ്രീസിന് നാലു പോയിന്‍റ് ലഭിച്ചു. മൂന്ന് പോയിന്‍റ് മാത്രമുള്ള ഐവറി കോസ്റ്റ് ടൂര്‍ണമെന്‍റില്‍ നിന്ന് പുറത്തായി. കോസ്റ്റാറികയാണ് പ്രീക്വാര്‍ട്ടറില്‍ ഗ്രീസിന്‍െറ എതിരാളി.

നോക്കൗട്ട് ഉറപ്പിക്കാന്‍ ഒരു സമനില മതിയായിരുന്ന ഐവറി കോസ്റ്റ് ജയിക്കാൻ ഉറച്ച് തന്നെ കളിതുടങ്ങി. തുടക്കത്തില്‍ എതിരാളികളെ വിറപ്പിച്ച ആനകൾ ഗ്രീസ് പ്രത്യാക്രമണം തുടങ്ങിയതോടെ പതുക്കെ പ്രതിരോധത്തിലേക്ക് വലിഞ്ഞു.  ഗ്രീസ് ആദ്യപകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് സമറിസ് വലകുലുക്കി.

പിന്നീട് പ്രത്യാക്രമണം തുടങ്ങിയ ഐവറി കോസ്റ്റ് 72-)ം മിനിറ്റിൽ ഗര്‍വീഞ്ഞോയുടെ പാസില്‍ ബോണി സ്കോര്‍ ചെയ്തതതോടെ സ്കോര്‍ തുല്ല്യമായി. എന്നാല്‍ കളി തീരാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഗ്രീസിന് ഭാഗ്യമായി റഫറി പെനാല്‍റ്റിക്ക് വിസിലൂതിയത്.