വാര്‍ഷിക വസ്തുവിവര പട്ടികയില്‍ ചീഫ് സെക്രട്ടറി കൃത്രിമം കാണിച്ചുവെന്ന് വി.എസ്

single-img
24 June 2014

vsപ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ ചീഫ് സെക്രട്ടറി ഇ.കെ.ഭരത്ഭൂഷനെതിരേ ആരോപണവുമായി വീണ്ടും രംഗത്ത്. വാര്‍ഷിക വസ്തുവിവര പട്ടികയില്‍ ചീഫ് സെക്രട്ടറി കൃത്രിമം കാണിച്ചുവെന്ന് വി.എസ് ആരോപിച്ചു. നിയമസഭയില്‍ സബ്മിഷനായാണ് വി.എസ് ഇക്കാര്യം ഉന്നയിച്ചത്.

എന്നാല്‍ നേരത്തെ എഴുതി നല്‍കാതെയുള്ള വി.എസിന്റെ സബ്മിഷന്‍ ചട്ടവിരുദ്ധമാണെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ നിരീക്ഷിച്ചതിനെ തുടര്‍ന്ന് സ്പീക്കര്‍ സബ്മിഷന്‍ അനുവദിച്ചില്ല.