ആധാര്‍ വിവരകൈമാറ്റം സംബന്ധിച്ചു സമഗ്ര അന്വേഷണം നടത്തണമെന്ന് വിഎസ്

single-img
24 June 2014

Achuthanandan_jpg_1241752fആധാര്‍ സംബന്ധിച്ച വിവരങ്ങള്‍ കൈമാറിയതില്‍ ദുരൂഹതകളും ആക്ഷേപങ്ങളും ശക്തമായ സാഹചര്യത്തില്‍ ഇതുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകളെക്കുറിച്ചും സമഗ്ര അന്വേഷണം നടത്തണമെന്നു പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു.

ആധാര്‍ സംബന്ധിച്ച വിവരങ്ങള്‍ സ്റ്റേറ്റ് ഡാറ്റ സെന്ററില്‍ ശേഖരിക്കുകയും ആവശ്യമായ വിവരങ്ങള്‍ അവിടെ നിന്നു കേന്ദ്ര സെര്‍വറിലേക്കു കൈമാറുകയുമാണു ചെയ്യുന്നത്. സംസ്ഥാനത്തെ സെര്‍വറുകളില്‍ വിവരങ്ങള്‍ ശേഖരിക്കാനാവശ്യമായ സോഫ്റ്റ്‌വെയര്‍ തയാറാക്കാന്‍ ഐടി വകുപ്പ് കെല്‍ട്രോണിനെയാണു ചുമതലപ്പെടുത്തിയിരുന്നത്. ഇതിന് ഐടി മിഷനും കെല്‍ട്രോണുമായി കരാര്‍ ഉണ്ടാക്കുകയും ചെയ്തിരുന്നു. ആധാറുമായി ബന്ധപ്പെട്ട് ശേഖരിക്കുന്ന വിവരങ്ങള്‍ മറ്റാരുമായും പങ്കുവയ്ക്കാന്‍ പാടില്ലെന്ന കര്‍ശന വ്യവസ്ഥയും ഉണ്ടായിരുന്നു.

എന്നാല്‍, കരാര്‍ വ്യവസ്ഥയ്ക്കു വിപരീതമായി കെല്‍ട്രോണ്‍ മറ്റൊരു സ്വകാര്യ കമ്പനിയുമായി കരാര്‍ ഉണ്ടാക്കുകയും സോഫ്റ്റ്‌വെയര്‍ നിര്‍മാണവും പരിപാലനവും ഡാറ്റ ബേസിന്റെ നിയന്ത്രണവും അവര്‍ക്കു കൈമാറുകയും ചെയ്തതായി അദ്ദേഹം ആരോപിച്ചു.