വാളകത്ത് കൃഷ്ണകുമാറിനെ ആക്രമിച്ച കേസിൽ സി.ബി.ഐ കെ.ബി.ഗണേശ് കുമാർ എം.എൽ.എയുടെ മൊഴിയെടുത്തു

single-img
24 June 2014

ganeshവാളകത്ത് അദ്ധ്യാപകൻ കൃഷ്ണകുമാറിനെ ആക്രമിച്ച കേസിൽ സി.ബി.ഐ കെ.ബി.ഗണേശ് കുമാർ എം.എൽ.എയുടെ മൊഴിയെടുത്തു. ഇന്നു രാവിലെ തിരുവനന്തപുരം സി.ബി.ഐ ഓഫീസിൽ വിളിച്ചു വരുത്തിയാണ് മൊഴിയെടുത്തത്. രാവിലെ 11 മണിയോടെ ഓഫീസിൽ എത്തിയ ഗണേശിൽ നിന്ന് മൂന്നു മണിക്കൂറോളം സി.ബി.ഐ വിവരങ്ങൾ ചോദിച്ചറഞ്ഞു.

 

ബാലകൃഷ്ണപിള്ളയുടെ ഉടമസ്ഥതയിലുള്ള വാളകം ആര്‍.വി.എച്ച്.എസ്.എസ് സ്‌കൂളിലെ അദ്ധ്യാപകന്‍ കൃഷ്ണകുമാർ 2011 സെപ്‌റ്റംബര്‍ 27ന്‌ രാത്രിയാണ്‌ ആക്രമിക്കപ്പെട്ടത്. സ്‌കൂള്‍ മാനേജുമെന്റിനെതിരെ തിരിഞ്ഞ കൃഷ്ണകുമാറിനെ ബാലകൃഷ്ണപിള്ളയുടെ അറിവോടെ ആക്രമിച്ചുവെന്നായിരുന്നു ആക്ഷേപം ഉയർന്നത്.