ബദാവൂനില്‍ പെണ്‍കുട്ടികളെ ബലാത്സംഗംചെയ്ത്‌കൊന്ന് കെട്ടിത്തൂക്കിയ സംഭവത്തില്‍ പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ക്ക് സി.ബി.ഐയുടെ നുണപരിശോധന

single-img
24 June 2014

badaun-rapeഉത്തര്‍പ്രദേശിലെ ബദാവൂനില്‍ പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത ശേഷം മരത്തില്‍ കെട്ടിത്തൂക്കിയ സംഭവത്തില്‍ പെണ്‍കുട്ടികളുടെ മാതാപിതാക്കളെ നുണപരിശോധനയ്ക്ക് വിധേയരാക്കാന്‍ സിബിഐ നടപടി തുടങ്ങി. നുണപരിശോധനയ്ക്കായി സിബിഐ കുട്ടികളുടെ മാതാപിതാക്കളുടെ അനുമതി തേടി. പെണ്‍കുട്ടികളുടെ മാതാപിതാക്കളുടെ ആവശ്യത്തെ തുടര്‍ന്നാണ് ജൂണ്‍ 12ന് ഈ കേസ് സിബിഐക്ക് കൈമാറിയത്.

മെയ് 27നാണ് ഉത്തര്‍പ്രദേശിലെ ബദാവൂന്‍ ജില്ലയില്‍ രണ്ട് ദളിത് പെണ്‍കുട്ടികളെ പീഡിപ്പിച്ച ശേഷം മരത്തില്‍ കെട്ടിത്തൂക്കിയ സംഭവമുണ്ടായത്. സംഭവത്തില്‍ അഞ്ച് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പിടിക്കപ്പെട്ടതില്‍ രണ്ട് പോലീസുകാരും ഉള്‍പ്പെടുന്നു.